നടനും സംവിധാകനുമായി തിളങ്ങി നില്ക്കുന്ന താരമാണേ ബേസില്‍ ജോസഫ്. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു.
ഇപ്പോള്‍ മിന്നല്‍ മുരളിയുടെ സെറ്റില്‍ വെച്ചുണ്ടായ അനുഭവം പറഞ്ഞിരിക്കുകയാണ് ബേസില്‍. സംവിധായകനാകുമ്പോള്‍ ഞാന്‍ നന്നായി പണിയെടുക്കും. എല്ലാവരും അതേ എഫേര്‍ട്ട് ഇടണം എന്നാണ് ആഗ്രഹിക്കുന്നത്. മിന്നല്‍ മുരളിയുടെ സമയത്ത് കൈയില്‍ നിന്ന് പോയിട്ടുണ്ട്. ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്ന സമയത്ത്. അങ്ങനെ ഭാര്യ ലീവെടുത്ത് എന്റെ കൂടെ വന്ന് നിന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്നുമാണ് ബേസില്‍ പറഞ്ഞിരിക്കുന്നത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…