Categories: latest news

ഒരു സര്‍വ്വീസ് കഴിഞ്ഞ് ഇറങ്ങി; ആശുപത്രി ജീവിതത്തെക്കുറിച്ച് മിഥുന്‍

ബെല്‍സ് പാള്‍സി രോഗത്തെ അതിജീവിച്ച് പ്രിയതാരം മിഥുന്‍ രമേശ് തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്റെ അസുഖ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട് എന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മിഥുന്‍ പറഞ്ഞത്.

ഇപ്പോള്‍ അസുഖം ഭേദമായി താരം ജോലിയിലേക്ക് തിരികെ പ്രവേശിപ്പിച്ചു. അസുഖം വന്ന് ആശുപത്രിയില്‍ ആദ്യം പോയപ്പോള്‍ ഉടന്‍ ആ ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ പോകാനാണ് പറഞ്ഞത്. ഈ അസുഖം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മരുന്ന് കഴിക്കണം. എങ്കില്‍ രോഗം ഭേദമാകും. തനിക്ക് ഇപ്പോള്‍ കുറച്ച് കൂടി ഭേദമാകാനുണ്ട്. അതിനെ അധികം മൈന്‍ഡ് ചെയ്യുന്നില്ല എന്നും താരം പറയുന്നു. മൊത്തത്തില്‍ താന്‍ ഒരു സര്‍വ്വീസ് കഴിഞ്ഞ് ഇറങ്ങിയതായും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago