Categories: latest news

മാത്യുവിനെ ചേര്‍ത്തുപിടിച്ച് മാളവിക; ചിത്രങ്ങള്‍

മാളവിക മോഹനനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മാത്യു തോമസ്. മാത്യുവിനെ ചേര്‍ത്തുപിടിച്ചാണ് മാളവിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് ഇരുവരെയും കാണുന്നത്.

മാത്യുവും മാളവികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി ഉടന്‍ റിലീസ് ചെയ്യും. ആല്‍വിന്‍ ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിന്‍, ജി.ആര്‍.ഇന്ദുഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

മാത്യുവിനൊപ്പമുള്ള റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് മാളവിക ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘ ക്രിസ്റ്റി സിനിമയില്‍ മാത്യുവിന്റെ കഥാപാത്രം റോയ് ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല. അത് അറിയണമെങ്കില്‍ പടം കാണണം. ആ സീന്‍ എടുത്തത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ആ സമയത്ത് ഭയങ്കര ഓക്ക്വേര്‍ഡ് ആയിരുന്നു. ആകെ പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ, അതൊക്കെ എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക്‌സ് പോയി,’ മാളവിക പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago