Categories: Gossips

അറിയാതെ വായില്‍ നിന്ന് വന്നുപോയി, ഇനി പോരുമാറ്റുന്നില്ല: മമ്മൂട്ടി

തന്റെ പുതിയ സിനിമയുടെ പേര് അറിയാതെ വെളിപ്പെടുത്തിയതാണെന്ന് മമ്മൂട്ടി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേരെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

‘ അറിയാതെ വായില്‍ നിന്നു വന്നുപോയതാണ്. കണ്ണൂര്‍ സ്‌ക്വാഡ് ! ഔദ്യോഗിക പ്രഖ്യാപനമൊന്നും ആയിട്ടില്ല. ഇനിയിപ്പോ എന്തായാലും പേരൊന്നും മാറ്റാന്‍ ഉദ്ദേശമില്ല’ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Mammootty

നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സുഷിന്‍ ശ്യാമാണ് സംഗീതം.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago