Categories: latest news

ഞങ്ങള്‍ തുടങ്ങുന്നു; ആരാധകര്‍ക്ക് ആവേശമായി മോഹന്‍ലാലിന്റെ പുതിയ അപ്‌ഡേറ്റ്

ആരാധകരില്‍ ആവേശമുണര്‍ത്തി സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ അപേഡേറ്റ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പൂജ ചടങ്ങുകള്‍ നടന്നു. പൂജ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. സംവിധായകന്‍ ലിജോ, നിര്‍മാതാവ് ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ‘മലൈക്കോട്ടൈ വാലിബനിലേക്ക് കണ്ണും കാതും നട്ട് കാത്തിരിക്കുന്നവരോട്, ഇതാ ഞങ്ങള്‍ ആരംഭിക്കുന്നു’ ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ കുറിച്ചു.

ആദ്യമായാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത്. മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ഒരു ഗുസ്തിക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago