Categories: latest news

ബോറടിച്ചപ്പോഴാണ് സിനിമ വിട്ടത്: പത്മപ്രിയ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ബോറടിച്ചപ്പോഴാണ് താന്‍ സിനിമയില്‍ നിന്നും വിട്ട് നിന്നത് എന്നാണ് താരം പറയുന്നത്.

സിനിമയില്‍ പ്രത്യേകിച്ച് മോട്ടിവേറ്റ് ചെയ്യുന്ന ഒന്നും തന്നെയുണ്ടായിരുന്നില്ല. ആളുകള്‍ കരുതുന്നത് ഇതൊരു ഗ്ലാമറസായ, കാശുണ്ടാക്കാന്‍ പറ്റിയ മേഖലയാണെന്നാണ്. പക്ഷെ ഞാന്‍ അതിനുമാത്രം കാശൊന്നുമുണ്ടാക്കിയിട്ടില്ല. എനിക്കതില്‍ കുറ്റബോധമില്ല. ചെയ്ത സിനിമകള്‍ ആസ്വദിച്ചാണ് ചെയ്തത്. ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതോടെ അത് വളരെ പ്രയാസകരമായി മാറും എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

24 minutes ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

28 minutes ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

31 minutes ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

44 minutes ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

48 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

50 minutes ago