Categories: latest news

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തെത്തിയ മഞ്ജു പത്രോസ് അഭിനയ രംഗത്തെത്തിയ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ബിഗ്‌ബോസില്‍ തനിക്കു ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസില്‍ നിന്ന് ലഭിച്ച വരുമാനത്തെക്കുറിച്ചും അതുമൂലം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ബിഗ് ബോസില്‍ 50 ദിവസം കൊണ്ട് 22 ലക്ഷത്തിലേറെ രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നാണ് മഞ്ജു പത്രോസ് വെളിപ്പെടുത്തിയത്.

അന്നെനിക്ക് ബിഗ് ബോസില്‍ പോകുക അത്യാവശ്യം ആയിരുന്നു. ആ സമയത്ത് ഒരോ ദിവസത്തിനുമായിരുന്നു പ്രതിഫലം. ഒരു ദിവസം എനിക്ക് ലഭിച്ചിരുന്നത് 45,000 രൂപയാണ്. ബിഗ് ബോസില്‍ ആകെ 50 ദിവസമാണ് ഞാന്‍ നിന്നത്. അങ്ങനെ നോക്കുമ്പോള്‍ 22 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചു. ഈ പണം കൊണ്ട് ഞാനൊരു ലക്ഷപ്രഭു ഒന്നും ആയിട്ടില്ല. എന്നാല്‍, ബിഗ് ബോസില്‍ പോയതുകൊണ്ട് മാത്രമാണ് ഞാന്‍ സാമ്പത്തികമായി ഒന്നു സെറ്റിലായത് എന്ന് ഇന്നും ഞാന്‍ ഉറച്ചു പറയും. തികച്ചും സത്യസന്ധമായ കാര്യമാണത്. ആ പണം കൊണ്ടാണ് കടങ്ങള്‍ വീട്ടി സ്ഥലം വാങ്ങിയത്. ആ തുക കൊണ്ട് മാത്രം വീട് പണിയാന്‍ തികയില്ലായിരുന്നു. തുടര്‍ന്ന് കഠിനാധ്വാനം ചെയ്തും ലോണ്‍ എടുത്തുമാണ് വീട് പണി പൂര്‍ത്തിയാക്കിയത്. എന്നാലും ഒരു അടിത്തറയിടാന്‍ സഹായിച്ചത് ബിഗ് ബോസ് തന്ന തുകയാണ്”, എന്നാണ് മഞ്ജു പത്രോസ് അഭിമുഖത്തില്‍ പറയുന്നത്. ബിഗ് ബോസില്‍ പോയി വന്നപ്പോള്‍ കൂടുതല്‍ സ്‌ട്രോങ്ങ് ആയെന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

1 hour ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

1 hour ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

1 hour ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

1 hour ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

1 hour ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…

2 hours ago