മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ് നിഖില വിമല്‍. ?’ത???ഗ്? സ്റ്റാര്‍’, ‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്നൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിഖില അറിയപ്പെടുന്നത്. ഇപ്പോഴിതാ ‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന് ആളുകള്‍ വിളിക്കുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് നിഖില. സംവിധായകന് വേണ്ടത് എന്താണോ അതാണ് താന്‍ ചെയ്യുന്നതെന്ന് നിഖില പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ പ്രൊമോഷന്റെ ഭാ?ഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ‘ഒരു സിനിമയ്ക്ക് ആവശ്യമുള്ളതാണ് നമ്മള്‍ ചെയ്യുന്നത്. സങ്കടമുള്ള ഒരു സീനില്‍, എനിക്ക് പോയിട്ട് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാന്‍ പറ്റില്ല.
ആ സമയത്ത് എന്റെ സംവിധായകന് എന്താണോ വേണ്ടത്, അതാണല്ലോ നമ്മള്‍ ചെയ്യുന്നത്. എന്റെ സംവിധായകന് അത് പ്രശ്‌നമുണ്ട് എന്നുണ്ടെങ്കില്‍ ഞാനത് ചെയ്യില്ല. അങ്ങനെയാണ് നമ്മള്‍ ചെയ്യുന്നത്. നമുക്കെല്ലാവര്‍ക്കും ഒരേ മുഖവും ഒരേ ഫീച്ചറുമൊക്കെയേ ചിലപ്പോള്‍ ഉണ്ടാവുകയുള്ളൂ. അടിസ്ഥാനപരമായി അങ്ങനെയായിരിക്കും. നമ്മുടെ ശീലത്തിന്റെ ആണത്.
പിന്നെ കുറേ ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ചിലയിടങ്ങളില്‍ മാത്രമേ നമുക്കത് ബ്രേക്ക് ചെയ്യാനുള്ള അവസരമൊക്കെ കിട്ടുകയുള്ളൂ. എല്ലാ സ്ഥലങ്ങളിലും അത് കിട്ടില്ല’.- നിഖില വിമല്‍ പറഞ്ഞു. അതോടൊപ്പം തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് അഭിപ്രായങ്ങളും നെ?ഗറ്റീവ് കിട്ടിയതും ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയിലെ കഥാപാത്രത്തിനാണെന്നും നിഖില പറഞ്ഞു.
എല്ലാ സിനിമകളും നന്നാകണമെന്ന് വച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. എനിക്കേറ്റവും കൂടുതല്‍ നെ?ഗറ്റീവ് കിട്ടിയതും പോസിറ്റീവ് കിട്ടിയതും ?’ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയ്ക്കാണ്. അതിപ്പോള്‍ എങ്ങനെയാ എടുക്കേണ്ടേ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.
ഇവിടെ ആള്‍ക്കാര്‍ എന്തൊക്കെ പറഞ്ഞാലും, എനിക്ക് തമിഴ്‌നാട്ടിലും അവിടെയുമൊക്കെ പോയിക്കഴിഞ്ഞാല്‍ ആളുകള്‍ ചോദിക്കുന്നതും, അതുപോലെ എനിക്കേറ്റവും കൂടുതല്‍ സിനിമകള്‍ വന്നിട്ടുള്ളതും ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്ക്ക് ശേഷമാണ്.
പിന്നെ ഒന്ന്, എന്റെ അഭിപ്രായങ്ങള്‍ ഒരു പ്രശ്‌നമാണ്. അതൊക്കെ വച്ചിട്ടായിരിക്കുമല്ലോ ആളുകള്‍ ജഡ്ജ് ചെയ്യുക. ‘അഴകിയ ലൈല… ‘എന്ന പേരിലും എനിക്ക് പ്രശസ്തി കിട്ടാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ആളുകളാല്‍ തിരിച്ചറിയപ്പെടുക എന്ന കാര്യവും പ്രധാനപ്പെട്ടതാണ്’.- നിഖില വിമല്‍ പറഞ്ഞു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…
മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…