Categories: latest news

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്ന താനും ഇപ്പോഴത്തെ താനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് രഞ്ജിനി സംസാരിക്കുന്നത്.

ഒരു പ്രോഗ്രാമിന്റെ ഭാഗമായി പാരീസിലെത്തിയ രഞ്ജിനിക്ക് ആദ്യ ദിവസം തന്നെ ഫുഡ് പോയിസണിങ് ഉണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം പാരീസ് ചുറ്റിക്കാണാനായിരുന്നു രഞ്ജിനിയുടെ പദ്ധതി. എന്നാല്‍ കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല.

ഒരുപാട് പ്ലാനുകളുണ്ടായിരുന്നെങ്കിലും യാത്രയ്ക്കിടെ താന്‍ ഏറെ ക്ഷീണിച്ചുവെന്ന് രഞ്ജിനി പറയുന്നു. ആവശ്യം വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കുന്നത് പ്രധാനമാണെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.

”വെക്കേഷന് വന്നിട്ട് പത്ത് മണി കഴിഞ്ഞും ഞാന്‍ റൂമിലൊക്കെ ഇരിക്കുന്നത് ആദ്യമായിട്ടാണ്. പണ്ടത്തെ ഞാനാണെങ്കില്‍ രാവിലെ എഴുന്നേറ്റ് എവിടെയെങ്കിലും സണ്‍സെറ്റ് കാണാന്‍ പോയേനെ,” എന്നാണ് രഞ്ജിനി പറഞ്ഞത്.

പണ്ടത്തെപ്പോലെ അവധിക്കാലത്ത് പരമാവധി സ്ഥലങ്ങള്‍ കാണാനും എല്ലാം ചെയ്തുതീര്‍ക്കാനുമുള്ള തിരക്കില്ലെന്നും രഞ്ജിനി പറയുന്നു. ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്നതുപോലെയല്ല ഇപ്പോള്‍ നാല്‍പ്പതുകളില്‍ യാത്ര ചെയ്യുന്നതെന്നും ശരീരവും മനസും മാറിയെന്നും രഞ്ജിനി തുറന്നുപറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

1 hour ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

1 hour ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

1 hour ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

1 hour ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…

2 hours ago