Categories: Videos

വാരിസ് ട്രെയ്‌ലര്‍ എത്തി; അത്ര പോരാ എന്ന് ആരാധകര്‍

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വാരിസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ആക്ഷനും പാട്ടുകളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും അടങ്ങിയ കളര്‍ഫുള്‍ ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത അരമണിക്കൂറിനുള്ളില്‍ തന്നെ 23 ലക്ഷത്തില്‍ അധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.

വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിന്റെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് നിര്‍മാണം.

പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ എന്നിവരും ചിത്രത്തില്‍ പ്രദാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago