Categories: latest news

ഇനി സംവിധായകന്‍; രാജേഷ് മാധവന്‍ ചിത്രത്തിന്റെ പേര് ഇതാണ്

ശ്രദ്ധേയമായ ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ രാജേഷ് മാധവന്‍ സംവിധായകന്റെ കുപ്പായമണിയുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്റെ പേര്. സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്.

‘ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്; ‘പെണ്ണും പൊറാട്ടും’. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാരും കൂടെ ഉണ്ടാവണം.
നടന്നു വന്ന വഴികള്‍ക്കു നന്ദി ‘പെണ്ണും പൊറാട്ടും’ ‘ രാജേഷ് കുറിച്ചു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രം തിയറ്ററുകളില്‍ ഏറെ കൈയടി നേടിയിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

8 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

8 hours ago