Namitha Pramod
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘യോഗയും തിളക്കവും’ എന്ന ക്യാപ്ഷനോടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം ഇപ്പോള്‍.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, ഈശോ എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…