Categories: Gossips

ചാന്ദിനിയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി താരം

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി ചാന്ദിനി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ചാന്ദിനിയുടെ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ആളുകള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ കമന്റ് ചെയ്ത സദാചാരവാദിക്ക് കിടിലന്‍ മറുപടിയാണ് ചാന്ദിനി കൊടുത്തത്.

ചാന്ദിനിയുടെ ചിത്രത്തിനു താഴെ ‘സിനിമ കുറഞ്ഞിട്ട് ആണോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ ബുദ്ധിയും ബോധവും കുറഞ്ഞിട്ടാണോ? ഇത്തരത്തില്‍ ബഹുമാനമില്ലാത്തതും ബോധമില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്’ എന്നാണ് താരത്തിന്റെ മറുപടി.

Chandini

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാന്ദിനി. കെഎല്‍ 10 പത്ത്, ഡാര്‍വിന്റെ പരിണാമം, സിഐഎ, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാന്ദിനിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാന്ദിനി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചാന്ദിനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കൊല്ലം സ്വദേശിനിയാണ് താരം.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

18 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago