Mohanlal and Antony
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജോര്‍ജുകുട്ടി എന്ന ഗ്രാമീണ കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമ. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം നിര്‍മിച്ചത്.
ദൃശ്യത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കരഞ്ഞ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രമുഖ സംവിധായകന്‍ രഞ്ജിത്ത്. പഴയൊരു അഭിമുഖത്തിലാണ് രഞ്ജിത്ത് ഇതേകുറിച്ച് പറഞ്ഞത്.
Mohanlal and Antony Perumbavoor
ദൃശ്യത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്നു പറഞ്ഞ് ഫോണ്‍ എടുക്കുമ്പോഴേ ആന്റണിയുടെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്, അത് കണ്ടുനില്‍ക്കാന്‍ ആവുന്നില്ല എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ആ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാള്‍ ഉപരി ലാലിന്റെ വലിയ ഫാന്‍ കൂടിയാണ് ആന്റണി. ഈ ആരാധന ജീത്തുവിന് തോന്നി കഴിഞ്ഞാല്‍ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകരെന്നും രഞ്ജിത്ത് പറഞ്ഞു.
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…
അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന…
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്…
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…