Categories: latest news

വണ്ണം കുറച്ചതിനെക്കുറച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ നിലകളില്‍ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും സോഷ്യല്‍ മീഡിയ താരവുമായ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതല്‍ സ്ലിമ്മായി മാറിയിരിക്കുകയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ.

‘മൂന്നു മാസം കൊണ്ട് 16 കിലോയാണ് കുറച്ചത്. അത് എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാം അല്ല. എന്‍ഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവല്‍ കിട്ടിയവര്‍ക്കു മാത്രമേ എടുക്കാന്‍ പറ്റൂ. ഞാന്‍ അതിന് ശരിയായ കാന്‍ഡിഡേറ്റ് ആയിരുന്നു. അര്‍ജുന്‍ ചേട്ടന്‍ ഇപ്പോള്‍ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എന്‍ഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാന്‍ സാധിക്കൂ”, സൗഭാഗ്യ പറഞ്ഞു.

ഈ ട്രാന്‍സ്ഫര്‍മേഷന്‍ ചലഞ്ചിങ്ങ് ആയിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. ”ട്രീറ്റ്‌മെന്റ് ആകുമ്പോള്‍ ചെറിയ സൈഡ് ഇഫ്ക്ട്‌സ് ഒക്കെ ഉണ്ടാകുമല്ലോ. അതിന്റേതായ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഈ ലക്ഷ്യം അതിനേക്കാള്‍ പ്രധാനമായതുകൊണ്ട് അതൊക്കെ സഹിക്കാന്‍ പറ്റി”, സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

ബോഡി ട്രാന്‍സ്ഫര്‍മേഷനു ശേഷം സൗഭാഗ്യ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോയും തരംഗമായിരുന്നു. ”പഴയ വിഡിയോ ആണെന്നാണ് കരുതിയത്”, എന്നാണ് ഇതിനു താഴെ പലരും കമന്റു ചെയ്തത്. നടി കല്യാണി പണിക്കര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago