Categories: latest news

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തില്‍ സീതയായി വേഷമിടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി കാണുന്നുവെന്ന് നടി സായി പല്ലവി. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ അര്‍ഹയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിവ്യൂ നാഷനു നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി മനസ്സുതുറന്നത്.

‘എനിക്കിപ്പോഴും അറിയില്ല ഈ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ അര്‍ഹയാണോ എന്ന്. പക്ഷേ, ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. സീതയുടെ വേഷം ചെയ്യാന്‍ കഴിഞ്ഞതിലൂടെ വ്യക്തിജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. ഈ കഥാപാത്രം എന്റെ ജീവിതത്തില്‍ വളരെ നിര്‍ണായകമായിരുന്നു. ഈ വേഷം ചെയ്യാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്’ സായി പല്ലവി പറഞ്ഞു.

ആത്മീയതയിലേക്കുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ആത്മീയതയെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും ജീവിതത്തെയും ആത്മീയതയെയും നോക്കിക്കാണുന്ന രീതിയില്‍ വ്യക്തികള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നും സായി പല്ലവി പറഞ്ഞു.

രാമന്റെയും രാവണന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനും വലിയ സമ്മര്‍ദമുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് രാവണന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടന് വലിയ ഉത്തരവാദിത്തമാണുള്ളത്. കാരണം, ചിത്രത്തിന്റെ അവസാനത്തോടെ പ്രേക്ഷകര്‍ വെറുക്കാന്‍ ഇടയുള്ള കഥാപാത്രമാണത്.

സായിയുടെ ആത്മീയ വ്യക്തിത്വത്തെക്കുറിച്ച് സഹതാരങ്ങളായ രണ്‍ബീര്‍ കപൂറും യഷും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. താന്‍ കണ്ടുമുട്ടിയിട്ടുള്ളവരില്‍ ഏറ്റവും ആത്മീയതയുള്ള വ്യക്തികളിലൊരാളാണ് സായി പല്ലവിയെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. സായിയുടെ വ്യക്തിത്വത്തിലും അവരുടെ ഓറയിലും ആത്മീയത നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഒരിക്കലും സ്വയം ഏറ്റെടുക്കാത്ത വ്യക്തിയാണ് സായിയെന്നും എല്ലാത്തിന്റെയും അംഗീകാരം ദൈവത്തിനോ പ്രപഞ്ചത്തിനോ നല്‍കുന്നയാളാണ് അവരെന്നും യഷും പറഞ്ഞു.

രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായി പല്ലവി സീതയായും എത്തുന്ന ചിത്രത്തില്‍ യഷാണ് രാവണനെ അവതരിപ്പിക്കുന്നത്. സണ്ണി ഡിയോള്‍ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

30 minutes ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

39 minutes ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

44 minutes ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

50 minutes ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

2 weeks ago