ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. സിനിമയില്‍ എല്ലാവരെയും കരയിച്ച ഒരു കഥാപാത്രം കൂടെയായിരുന്നു അത്.
രാധികയായിരുന്നു റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
1993ല്‍ വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയില്‍ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വണ്മാന് ഷോയില്‍ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.
നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആല്‍ബങ്ങളിലെ നായികയായി മിനിസ്ക്രീനില്‍ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് ചങ്ങാതിപ്പൂച്ച, മിഷന് 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…