Categories: latest news

സാരിയില്‍ മനോഹരിയായി ആശ ശരത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആശ ശരത്ത്. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. താരത്തിന്റെ സാരിയിലുള്ള പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2, സിബിഐ 5 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ആശ ശരത്ത് സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago