ദാവണിയില്‍ അതീവ സുന്ദരിയായി അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരിയാണ് താരം. തലയില്‍ പൂവും ചൂടിയിട്ടുണ്ട്.
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്.
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.
ചക്രവര്‍ത്തി, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ മലയാള…
കൊച്ചി: ബിസിനസുകാരനും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണത്തില്‍…
പിതാവും പ്രശസ്ത സംവിധായകനുമായ ഫാസില്‍ സംവിധാനം ചെയ്ത…
ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ധുരന്ധര്‍: ദ…
സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന…