Anusree
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. സാരിയില്‍ തനി മലയാളി പെണ്‍കുട്ടിയുടെ ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ അനുശ്രീയെ കാണുന്നത്. മുടിയില്‍ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്.
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…