Categories: latest news

മിമിക്രിയുടെ പേരിലുള്ള ട്രോളുകള്‍; ഒടുവില്‍ രൂക്ഷമായി പ്രതികരിച്ച് ടിനി ടോം

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ നടനും അവതാരകനുമായ ടിനി ടോം. തന്റെ മിമിക്രി എടുത്ത് ട്രോള്‍ ഉണ്ടാക്കി തന്നെ താറടിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.

‘ ഒന്നുമാകാന്‍ സാധിക്കാത്ത ആളുകളുടെ രോദനമാണ് ഈ കാണുന്നത്. മിമിക്രി എന്നെ ഞാനാക്കിയ കലയാണ്. മിമിക്രിയിലൂടെയാണ് ഞാന്‍ വന്നത്. ലോകം മുഴുവന്‍ സഞ്ചരിച്ചത് മിമിക്രിയും കൊണ്ടാണ്. മിമിക്രിയിലൂടെ ഒരുപാട് സമ്പാദിക്കുകയും ചെയ്തു. ഇപ്പോഴും മലയാളികള്‍ എന്നെ വിദേശത്തേക്ക് പ്രോഗ്രാമിന് വിളിക്കുന്നുണ്ട്. ഇനിയും ഉടനെ തന്നെ അമേരിക്കയിലും കാനഡയിലുമൊക്കെ പോകുന്നുണ്ട്. അതിനൊക്കെ ക്ഷണിക്കുന്നത് ലോക മലയാളികളാണ്. അങ്ങനെ നോക്കുമ്പോള്‍ ആ മേഖലയില്‍ ഞാന്‍ ഒരു സക്‌സസ് ആണ്,’ ടിനി ടോം പറഞ്ഞു.

Tini Tom

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് ടിനി ടോമിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകന്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടിനി ടോം പാപ്പനില്‍ അഭിനയിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

4 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago