Categories: latest news

ഇൻസ്റ്റാഗ്രാം ഇളക്കി മറിച്ച് ഉർഫി ജാവേദ്; വീഡിയോ വൈറൽ

ഫാഷൻ ലോകത്തെ ഞെട്ടിച്ച് വസ്ത്രങ്ങളിൽ ഉർഫി ജാവേദിന്റെ പരീക്ഷണങ്ങൾ തുടരുന്നു. ഇത്തവണ കൈകൊണ്ട് മാറ് മറച്ചാണ് ഉർഫി ജാവേദ് സോഷ്യൽ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

അസാധാരണമായ ഫാഷൻ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർഫി ജാവേദ്. ടെലിവിഷൻ താരമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങുന്ന താരത്തിന്റെ വസ്ത്ര ധാരണത്തിലെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ കണക്കിന് ആളുകളാണുള്ളത്.

അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ്.

ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.

സിറ്റി മോണ്ടോസറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉർഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

5 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

5 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

5 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

5 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

5 hours ago