ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ ഗ്രേസ് ആന്റണി തന്റെ പ്രകടന മികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. വ്യത്യാസ്ഥങ്ങളായ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിത കിടിലൻ വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് ഗ്രേസ്. അവധി ദിവസങ്ങൾ ആഘോഷമാക്കി കൊണ്ടുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
2019ൽ പുറത്തിറങ്ങിയ കുമ്പളിങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. തമാശയിലെ സഫിയ എന്ന കഥാപാത്രവും മോളിവുഡിൽ പുതിയ അഭിനയ സാധ്യതകൾ തുറന്ന് കാണിക്കുന്നതായിരുന്നു.
2021ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിലൂടെ ഹാസ്യ നായിക എന്ന നിലയിൽ ഗ്രേസ് തന്റെ റോൾ അടിവരയിട്ടു. അതിനിടയിൽ കെ-നോളജ് എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായികയുടെ കുപ്പായവും അണിഞ്ഞു ഗ്രേസ്.
മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…