Categories: latest news

മൂന്ന് ആളുകള്‍ തിയറ്ററിലെത്തിയാല്‍ പകുതി നിരക്കില്‍ ടിക്കറ്റ്; വമ്പന്‍ പരീക്ഷണവുമായി ‘കുറി’ ടീം

പ്രതിസന്ധിയിലായ തിയറ്റര്‍ വ്യവസായത്തെ കരകയറ്റാന്‍ വ്യത്യസ്ത പരീക്ഷണവുമായി ‘കുറി’ സിനിമയുടെ ടീം. ജൂലൈ 22 ന് റിലീസ് ചെയ്യുന്ന ‘കുറി’യുടെ ആദ്യ ഒരാഴ്ചത്തെ പ്രദര്‍ശനത്തിലാണ് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്റര്‍പ്രൈസസിന്റെ സിയാദ് കോക്കര്‍ പറഞ്ഞു. ഈ ഇളവ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് ബാധകമല്ല.

കോവിഡാനന്തര മലയാള സിനിമ തിയറ്ററുകളില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ കാഴ്ചക്കാരുടെ കുറവ് മറികടക്കാന്‍ ഉതകുന്നതാകും തങ്ങളുടെ ഈ തീരുമാനമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനാണ് ‘കുറി’യില്‍ നായകന്‍. സുരഭി ലക്ഷ്മിയാണ് നായിക. അതിഥി രവി, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

12 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

12 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

12 hours ago