Categories: latest news

കറുപ്പിൽ ഹോട്ട് ലുക്കുമായി ശോഭിത; ചിത്രങ്ങൾ വൈറൽ

മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ശോഭിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയാവുകയാണ്. കറുത്ത ഡ്രെസിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എർത് ടൈറ്റിൽ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരത്തിന്റെ അഭിനയ ജീവിതത്തിലെ പുതിയ കാൽവയ്പ്പായി. 2016 പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

മലയാളത്തിൽ മൂത്തോനിലെയും കുറുപ്പിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. പൊന്നിയൻ സെൽവനാണ് ശോഭിതയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ എടുത്തു പറയേണ്ടത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago