Categories: latest news

സ്റ്റൈലിഷ് ലുക്കിൽ രമ്യ പാണ്ഡ്യൻ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

മലയാളം സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത് തമിഴ് അഭിനേത്രി രമ്യ പാണ്ഡ്യനാണ്.

താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രറ്റികളിൽ ഒരാൾകൂടിയാണ് രമ്യാ പാണ്ഡ്യൻ.

തമിഴ് ബിഗ് ബോസ് സീസൺ 4ൽ തേർഡ് റണ്ണർഅപ്പും ബിഗ് ബോസ് അൾട്ടിമേറ്റ് സെക്കൻഡ് റണ്ണർഅപ്പുമായിരുന്നു താരം. കുക്ക് വിത്ത് കോമളി എന്ന കുക്കറി ഷോയിലും താരം രണ്ടാം സ്ഥാനം നേടിയിരുന്നു.

2015ൽ ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമ അരങ്ങേറ്റം. പിന്നാലെ അഭിനയിച്ച ജോക്കർ, ആൺ ദേവദൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ താരത്തിന്റെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

തമിഴ് സംവിധായകൻ ദുരൈ പാണ്ഡയന്റെ മകളാണ് 31കാരി രമ്യ. ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ രമ്യ റിസേർച്ച് ഡവലപ്മെന്റ് അനലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായ ഷെല്ലിക്കൊപ്പമാണ് രമ്യ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago