Categories: Reviews

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഇലവീഴാപൂഞ്ചിറ; ഗംഭീര പ്രകടനവുമായി സൗബിനും സുധി കോപ്പയും (റിവ്യു)

സമീപകാലത്ത് ഇറങ്ങിയ സിനിമകളിലെ പ്രകടനത്തിനു സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. എന്നാല്‍ ഇത്തവണ ട്രോളാനും വിമര്‍ശിക്കാനും ഒരു പഴുത് പോലും ബാക്കിവയ്ക്കാതെ സൗബിന്‍ എന്ന നടന്‍ അഴിഞ്ഞാടി. അതെ ഇന്ന് തിയറ്ററുകളിലെത്തിയ ഇലവീഴാപൂഞ്ചിറയിലെ സൗബിന്റെ പ്രകടനത്തെ ഇതിലുമപ്പുറം വിശേഷിപ്പിക്കാന്‍ സാധിക്കില്ല.

ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരഭമാണ് ഇലവീഴാപൂഞ്ചിറ. ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഷാഹി കബീര്‍ ഈ ചിത്രത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്.

Soubin Shahir

ഇലവീഴാപൂഞ്ചിറയിലെ വയര്‍ല്ലെസ് സ്റ്റേഷനില്‍ നിയമിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരായ മധു, സുധി എന്നിവരുടെ കഥ. മധു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്ന സൗബിന്‍ ഷാഹിറാണ്. സൗബിനൊപ്പം മത്സരിച്ച് അഭിനയിച്ച് സുധി എന്ന കഥാപാത്രത്തെ സുധി കോപ്പയും മികച്ചതാക്കി. ഇരുവരുടേയും പ്രകടനം തന്നെയാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ്.

ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഇലവീഴാപൂഞ്ചിറയില്‍ നിന്നും തൊട്ടടുത്ത മറ്റ് പരിസരങ്ങളില്‍ നിന്നും ലഭിക്കുന്നതോടെയാണ് സിനിമ അതിന്റെ പ്രധാന ഭാഗത്തേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചിത്രം. ഒരു ക്രൈമും ആ ക്രൈമിനു പിന്നിലുള്ള രഹസ്യങ്ങളും ഓരോന്നായി പുറത്തുകൊണ്ടുവരുമ്പോള്‍ ഇലവീഴാപുഞ്ചിറ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഡാര്‍ക്ക് മൂഡിലുള്ള ത്രില്ലര്‍ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെ സംതൃപ്തപ്പെടുത്തുന്നതാണ്. ഷാജി മാറാട്, നിതീഷ് ജി. എന്നിവരുടെ തിരക്കഥ കയ്യടി അര്‍ഹിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അതീവ സുന്ദരിയായി മമിത ബൈജു, സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…

1 hour ago

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

13 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

13 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

19 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

19 hours ago