ഫാഷൻ ലോകത്തെ ഞെട്ടിച്ച് വസ്ത്രങ്ങളിൽ ഉർഫി ജാവേദിന്റെ പരീക്ഷണങ്ങൾ തുടരുന്നു. ഇത്തവണ ബ്ലേഡിൽ തീർത്ത വസ്ത്രവുമായാണ് ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അസാധാരണമായ ഫാഷൻ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർഫി ജാവേദ്. ടെലിവിഷൻ താരമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങുന്ന താരത്തിന്റെ വസ്ത്ര ധാരണത്തിലെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ കണക്കിന് ആളുകളാണുള്ളത്.
അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ്.
ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.
സിറ്റി മോണ്ടോസറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉർഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…