Categories: latest news

Happy Birthday Pranav Mohanlal: സൂപ്പര്‍താരം പ്രണവ് മോഹന്‍ലാലിന് ഇന്ന് 32-ാം പിറന്നാള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് പ്രണവിന്റെ ജന്മദിനമാണ്.

1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. സൂപ്പര്‍താരം മോഹന്‍ലാലിന്റേയും സുചിത്രയുടേയും മൂത്ത മകനാണ് പ്രണവ്.

ബാലതാരമായി സിനിമയില്‍ തിളങ്ങിയ പ്രണവ് പിന്നീട് മലയാളത്തിന്റെ സൂപ്പര്‍താരമായി മാറി. 2002 ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളിലാണ് പ്രണവ് ബാലതാരമായി വരവറിയിച്ചത്.

പുനര്‍ജനിയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

Pranav Mohanlal

2018 ല്‍ റിലീസ് ചെയ്ത ആദിയിലൂടെ പ്രണവ് നായകനടനായി. പിന്നീട് ഇരുപതാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു.

ഹൃദയമാണ് പ്രണവിന്റെ ആദ്യ സോളോ ഹിറ്റ്. വിസ്മയയാണ് പ്രണവിന്റെ സഹോദരി.

 

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago