Categories: latest news

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്ക്

തന്റെ പുതിയ ചിത്രം ‘ലാത്തി’യുടെ ഷൂട്ടിങ്ങിനിടെ തമിഴ് സൂപ്പര്‍താരം വിശാലിന് പരുക്ക്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഏതാനും ദിവസങ്ങള്‍ വിശ്രമം ആവശ്യമാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ് വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍.

Vishal

നടന്മാരായ രമണയും നന്ദയും ചേര്‍ന്നുള്ള റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്. സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…

5 hours ago

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…

5 hours ago

വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അനുപമ

പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ…

5 hours ago

സ്റ്റൈലിഷ് ലുക്കിൽ ദിയ ദീപൻ

നടി ദിയ ദീപന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

11 hours ago