Categories: latest news

ദാവണിയില്‍ തനി നാടന്‍ പെണ്‍കുട്ടിയായി അനുശ്രീ; ചിത്രങ്ങള്‍

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്. ഇപ്പോള്‍ ഇതാ സിനിമയിലെ പോലെ തനി നാടന്‍ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

ദാവണി ഉടുത്ത് കുപ്പിവള അണിഞ്ഞ് മുല്ലപ്പൂവ് ചൂടി വളരെ സുന്ദരിയായാണ് അനുശ്രീയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മൂകാംബികയില്‍ തൊഴാന്‍ പോയ വേഷമാണ് താരത്തിന്റേത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago