Categories: latest news

സ്റ്റൈലിഷായി മംമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹൻദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിർമ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഫ്ലോറൽ ഡിസൈനോടുകൂടിയ ഫ്ലോക്കിൽ സ്റ്റൈലിഷായാണ് താരം ഇത്തവണ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയാളത്തിൽ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇൻഡസ്ട്രിയിൽ മാറ്റി നിർത്താനാകാത്ത് പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ക്യാൻസർ അതിജീവിത കൂടിയായ മംമ്തയുടെ ജീവിത പോരാട്ടങ്ങളാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനുള്ള ഒരു കാരണമായത്. മിനിസ്ക്രീനിലും പാട്ടുകാരി, അവതാരിക, വിധികർത്താവ് എന്നീ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യും: ജയറാം

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…

18 hours ago

എന്റെ ആദ്യ സിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല: അഹാന കൃഷ്ണ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

18 hours ago

ലഹരി ഉപയോഗം ഇത്രയും കൂടിയത് ആ നടന്‍മാരുടെ വരവോടെ; സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

18 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

22 hours ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍ സോയ.…

22 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

23 hours ago