Categories: latest news

സാരിയില്‍ സ്റ്റൈലിഷ് ആയി പൂര്‍ണിമ ഇന്ദ്രജിത്ത്

വസ്ത്രത്തിന്റെ കാര്യത്തില്‍ യാതൊരു കോമ്പ്രമൈസും ചെയ്യാത്ത താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് താരം.

പൂര്‍ണിമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റെഡ് ആന്റ് യെല്ലോ സാരിയില്‍ അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. പൂര്‍ണിമ തന്നെയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago