Categories: Gossips

റിയാസ് ബിഗ് ബോസില്‍ നിന്ന് പുറത്താകുമോ? സാധ്യത ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികയ്ക്കാന്‍ എല്ലാ മത്സരാര്‍ഥികളും വാശിയോടെ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകര്‍ കാണുന്നത്. ഈ ആഴ്ചയിലെ എലിമിനേഷന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എലിമിനേഷനില്‍ വന്ന അഞ്ച് പേരില്‍ ആരായിരിക്കും ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുകയെന്ന് അറിയാന്‍ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം.

അഞ്ച് പേരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. റോണ്‍സണ്‍ വിന്‍സെന്റ്, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, മുഹമ്മദ് ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. ഇതില്‍ പ്രേക്ഷകരുടെ വോട്ടാണ് ആരൊക്കെ മുന്നോട്ട് പോകും എന്ന് തീരുമാനിക്കുന്നത്.

Riyas

ബിഗ് ബോസുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച് ഇതുവരെയുള്ള വോട്ടിങ്ങില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത് മുഹമ്മദ് ബ്ലെസ്ലി ആണ്. തൊട്ടുപിന്നില്‍ റിയാസ് സലിം, ലക്ഷ്മിപ്രിയ എന്നിവരും.

വോട്ട് കുറവുള്ള റോണ്‍സണ്‍ വിന്‍സെന്റ്, ധന്യ മേരി വര്‍ഗീസ് എന്നിവരില്‍ ഒരാള്‍ ഇത്തവണ പുറത്ത് പോകുമെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

11 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

11 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

11 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

17 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

17 hours ago