Categories: Gossips

‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലേ’; ചുറ്റിലും കൂടിയ ആളുകളെ നോക്കി മമ്മൂട്ടി പൊട്ടിത്തെറിച്ചു !

പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ട സംഭവം വിവരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. താനും ആ സമയത്ത് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നെന്ന് ശ്രീനിവാസന്‍ പറയുന്നു.

ഖത്തറില്‍ ഒരു സ്‌റ്റേജ് ഷോയ്ക്കായി പോയതാണ്. മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കള്‍ ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഹോട്ടല്‍ റൂമിലേക്ക് ഭക്ഷണം കൊണ്ടുവരാന്‍ കഴിയില്ലെന്നും താഴെ റസ്‌റ്റോറന്റില്‍ പോയി കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Mammootty, CBI 5

ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അനുസരിച്ച് റസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി. റസ്റ്റോറന്റില്‍ പതിവിലും വിപരീതമായി വലിയ തിരക്ക് കണ്ടു. റസ്റ്റോറന്റില്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ അവിടെ അതുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ക്കും ഭക്ഷണം കഴിക്കേണ്ടി വന്നു.

ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ മമ്മൂട്ടിയുടെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ആരാധകരോട് ദേഷ്യപ്പെട്ടു. അപ്പോള്‍ അതില്‍ നിന്ന് ഒരാള്‍ പറഞ്ഞു ‘നിങ്ങള്‍ അധികം ചൂടാവണ്ട മിസ്റ്റര്‍. ഞങ്ങള്‍ ഇതിനായി ടിക്കറ്റെടുത്തിട്ടാണ് വന്നിരിക്കുന്നത്’ എന്ന്. സിനിമ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടിയാണ് അവിടെ നടക്കുന്നതെന്ന് അപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായതെന്ന് ശ്രീനിവാസന്‍ പറയുന്നു. ടിക്കറ്റ് നല്‍കിയുള്ള പരിപാടിയാണ്. സംഘാടകര്‍ ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

4 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

4 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

4 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

4 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

5 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

5 hours ago