Categories: Gossips

പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ഇന്നും ചെറുപ്പം; സൂപ്പര്‍ഹിറ്റ് മലയാള സിനിമകളിലെ നായിക സിന്ദു മേനോന്റെ ജീവിതം ഇങ്ങനെ

തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിന്ദു മേനോന്‍. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സിന്ദു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ജൂണ്‍ 17 നാണ് സിന്ദുവിന്റെ ജനനം. താരത്തിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും സിന്ദു അഭിനയിച്ചു.

ബെംഗളൂരുവിലെ ഒരു മലയാളി കുടുംബത്തിലാണ് സിന്ദുവിന്റെ ജനനം. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും സിന്ദുവിന് അറിയാം. നൃത്തരംഗത്ത് ശ്രദ്ധിക്കപ്പെട്ടതിലൂടെയാണ് സിന്ദു സിനിമയിലേക്ക് എത്തിയത്. 1994 ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം രശ്മിയിലൂടെയാണ് സിന്ദുവിന്റെ അരങ്ങേറ്റം.

Sindhu Menon

ഉത്തമന്‍, ആകാശത്തിലെ പറവകള്‍, മിസ്റ്റര്‍ ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, പകല്‍ നക്ഷത്രങ്ങള്‍ട്വന്റി 20 എന്നിവയാണ് സിന്ദുവിന്റെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

തമിഴ്‌നാട്ടില്‍ ഐടി പ്രൊഫഷണല്‍ ആയ പ്രഭുവിനെ 2003 ഏപ്രില്‍ 25 ന് വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളും രണ്ട് ആണ്‍മക്കളും ഉണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

18 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

18 hours ago