Categories: latest news

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, ആക്രമിക്കപ്പെട്ട നടി ശ്രദ്ധിക്കേണ്ടതായിരുന്നു; വിവാദ പ്രസ്താവനയുമായി നടന്‍ മധു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നടന്‍ മധു. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മറിച്ചൊരു വാര്‍ത്ത വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മധു പറഞ്ഞു. സീ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയാണ് മധുവിന്റേത്. രാത്രിയായാല്‍ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തില്‍ പോകാറില്ല. പഴയ നടിമാര്‍ പോലും രാത്രിയില്‍ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ആരെയെങ്കിലും കൂടെ അയക്കേണ്ടിയിരുന്നുവെന്നും മധു കുറ്റപ്പെടുത്തി.

നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറില്‍ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐപിഎസുകാരി ആയിക്കോട്ടെ പൊലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാന്‍ ഒരാളെ കൂടെ കൊണ്ടുപോകും. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാര്‍ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നു എങ്കില്‍ ടിവിയില്‍ ഇങ്ങനെ കാണേണ്ടേ ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കും. അല്ലാതെ ഞാന്‍ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം തനിക്ക് അറിയില്ലെന്നും മധു പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്; എനിക്ക് പിന്നിൽ ദൈവവും ആരാധകരും മാത്രമെന്ന് താരം

തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…

1 day ago

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

1 day ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

1 day ago