Categories: latest news

ഗ്ലാമറസ് ലുക്കിൽ ശ്രിന്ദ; വൈറൽ ചിത്രങ്ങൾ കാണാം

മലയാളത്തിൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രിന്ദ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ് റോളുകളിലേക്കും അഭിനയിച്ച് പൊലിപ്പിക്കാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്.

അഭിനേത്രിയായും സഹസംവിധായികയായുമെല്ലാം തന്റെ കഴിവ് തെളിയിച്ച ശ്രിന്ദ മികച്ച ഒരു മോഡൽ കൂടിയാണ്. പല ബ്രാൻഡുകൾക്കുവേണ്ടിയും മിനി സ്ക്രീനിലും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രിന്ദ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.

സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തട്ടില്ലെങ്കിലും മോഡലിങ്ങിൽ അൽപ്പം ഗ്ലാമറസ് ആയിട്ടാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യാറുള്ളത്. കറുത്ത മോഡേൺ ഡ്രസിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹാസ്യ നടയായി പ്രേക്ഷകരെ ചിരിപ്പിക്കാനും മറ്റ് റോളുകളിൽ അവരെ ചിന്തിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ശ്രിന്ദയുടെ ഏറ്റവും വലിയ മികവ്. അടുത്തിടെയിറങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രിന്ദയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. 22 എഫ്കെ, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന്റെ സിനിമ കരിയാറിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 1983, കുരുതി, ഫ്രീഡം ഫൈറ്റ് എന്നീ ചത്രങ്ങളിലെ അഭിനയവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

13 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

13 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

1 day ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

1 day ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

1 day ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

2 days ago