ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ് റോളുകളിലേക്കും അഭിനയിച്ച് പൊലിപ്പിച്ച താരമാണ് ശ്രിന്ദ. ഹാസ്യ നടയായി പ്രേക്ഷകരെ ചിരിപ്പിക്കാനും മറ്റ് റോളുകളിൽ അവരെ ചിന്തിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ശ്രിന്ദയുടെ ഏറ്റവും വലിയ മികവ്.
അഭിനേത്രിയായും സഹസംവിധായികയായുമെല്ലാം തന്റെ കഴിവ് തെളിയിച്ച ശ്രിന്ദ മികച്ച ഒരു മോഡൽ കൂടിയാണ്. പല ബ്രാൻഡുകൾക്കുവേണ്ടിയും മിനി സ്ക്രീനിലും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം ഫൊട്ടോഷൂട്ട് കൊളബറേഷൻസും ചെയ്യാറുണ്ട്.
ഇത്തരത്തിൽ ഫൊട്ടോഷൂട്ട് ചത്രങ്ങൾ ശ്രിന്ദ തന്റെ ഇൻസ്റ്റഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തട്ടില്ലെങ്കിലും മോഡലിങ്ങിൽ അൽപ്പം ഗ്ലാമറസ് ആയിട്ടാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യാറുള്ളത്.
മഞ്ഞ സാരിയുടത്ത് താരം നടത്തിയ ഒരു ഫൊട്ടോഷൂട്ടാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന്. കണ്ണെഴുതി ചെറുപുഞ്ചിരിയുടെയുള്ള താരത്തിന്റെ പോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. 22 എഫ്കെ, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന്റെ സിനിമ കരിയാറിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 1983, കുരുതി, ഫ്രീഡം ഫൈറ്റ് എന്നീ ചത്രങ്ങളിലെ അഭിനയവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…
ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…
പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ…
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…