ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ പേരുകളിൽ ഒന്നാണ് ഉർഫി ജാവേദ്. അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ്.
വ്യത്യസ്തമായ വസ്ത്ര ധാരണ രീതികളിലൂടെ എന്നും വാർത്തകളിൽ ഇടം പിടിക്കാറുള്ള താരം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ചണ ചാക്കുകൊണ്ടൊരു കുപ്പായം. താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.
സിറ്റി മോണ്ടോസറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉർഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.
ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്ക്രീൻ…
തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…
തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച…
'മൂക്കുത്തി അമ്മന്റെ' വൻ വിജയത്തിന് ശേഷം ലേഡി…
റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…
മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…