Categories: latest news

‘അതൊരു ദുരന്തം സിനിമ’; കരിയറിലെ പാളിച്ചയെ പറ്റി ഉണ്ണി മുകുന്ദന്‍

ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദന്‍. തന്റെ സിനിമ കരിയറിലുണ്ടായ മോശം സിനിമയെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

കുറച്ച് കൂടി ശ്രദ്ധ ചെലുത്തി സിനിമ ചെയ്യണമായിരുന്നെന്നും അതൊരു ദുരന്തം സിനിമയായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സാമ്രാജ്യം രണ്ടാം ഭാഗമാണ് ആ സിനിമ.

Unni Mukundan

‘ എന്റെ കരിയറിലെ മോശം സിനിമകള്‍ ഏതാണെന്ന് ഞാന്‍ പറയാം. എന്റെ സിനിമകള്‍ മിക്കതും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഇമോഷണലി കണക്ട് ആണ്. എനിക്ക് അഞ്ചിലധികം നല്ല സിനിമകളുണ്ട്. പക്ഷേ ഞാന്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമായിരുന്നു. സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം എടുത്തിരുന്നു. അത് ഒരു തരത്തില്‍ ദുരന്തമായിരുന്നു. പക്ഷേ തുടക്കകാലത്ത് കിട്ടിയ ഒരു അവസരമായാണ് അതിനെ കാണുന്നത്. അതുപോലെ തന്നെയാണ് മല്ലുസിങ് ഉണ്ടായതും. പക്ഷേ മല്ലുസിങ് ഹിറ്റായി. സാമ്രാജ്യം വിജയിച്ചില്ല,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

23 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

23 hours ago