Categories: latest news

ജീവിത്തതിന്റെ അടുത്ത ഘട്ടത്തിലേക്ക്; വിവാഹ വാർത്തയുമായി ഷംന കാസിം

മലയാളികളെ പോലെ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഇതിനോടകം തന്റെ സാനിധ്യം അറിയിച്ച ഷംന ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടെടുത്ത് വെക്കാനൊരുങ്ങുകയാണ് താരം.

വിവാഹ ജീവിത്തതിലേക്ക് കടക്കുകയാണ് താരം. ഷാനിദ് ആസിഫ് അലിയാണ് വരൻ. ഷംന തന്നെയാണ് വിവാഹ വിശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘കുടുംബത്തിന്‌റെ അനുഗ്രഹത്തോടെ ജീവിതത്തിന്റ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നു’ എന്ന അടിക്കുറിപ്പിനൊപ്പം ഷാനിദുമൊത്തുള്ള ചിത്രവും താരം പങ്കുവെച്ചു.

ഗ്ലാമറസ് റോളുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷംന റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അതേസമയം വിവാഹത്തെക്കുറിച്ചോ വരനെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടട്ടില്ല.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഷംനയുടെ വിവാഹ വാർത്തയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. അതേസമയം ഷംനയ്ക്ക് ആശംസകളുമായി സഹപ്രവർത്തകരെത്തി. പേളി മാണി, ശില്‍പ ബാല, റിമി ടോമി, ലക്ഷ്മി നക്ഷത്ര, പ്രിയ മണി, പാരീസ് ലക്ഷ്മി, പ്രിയങ്ക നായര്‍. നീരവ് തുടങ്ങി വലിയ താരനിര ആശംസകളറിയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

3 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

3 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

9 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

9 hours ago