Categories: Gossips

കലാഭവന്‍ ഹനീഫിനെ പ്രേമിക്കാന്‍ ആഗ്രഹിച്ചിരുന്നു; തുറന്നുപറഞ്ഞ് തെസ്‌നി ഖാന്‍

സ്റ്റേജ് ഷോകളിലൂടേയും മിമിക്രിയിലൂടേയും ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് തെസ്‌നി ഖാനും കലാഭവന്‍ ഹനീഫും. കൊച്ചിന്‍ കലാഭവനില്‍ നിന്നാണ് ഇരുവരും സിനിമാ മേഖലയിലേക്ക് എത്തിയത്. ഇപ്പോള്‍ ഇരുവരും സിനിമയില്‍ വളരെ സജീവമാണ്. പഠിക്കാന്‍ താല്‍പര്യം കുറവായിരുന്ന തെസ്‌നിയെ കലാഭവനില്‍ ചേര്‍ത്തത് തെസ്‌നിയുടെ പിതാവാണ്.

തന്റെ കലാഭവന്‍ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് തെസ്‌നി ഖാന്‍. കലാഭവന്‍ സൗഹൃദത്തെ കുറിച്ചും തനിക്കുണ്ടായിരുന്ന ആഗ്രഹങ്ങളെ കുറിച്ചും തെസ്‌നി തുറന്നുപറഞ്ഞു. കലാഭവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തെസ്നി ഖാന്‍ തുറന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കലാഭവന്‍ ഹനീഫിനെ അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിരന്തരം വായിനോക്കിയപ്പോള്‍ താനും ഒപ്പം ചേര്‍ന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്.

Thesni Khan

കലാഭവന്‍ ഹനീഫിനെ പ്രേമിക്കാന്‍ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാന്‍ പറയുന്നു. അമൃത ടിവിയില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പരിപാടിയിലാണ് തെസ്നിഖാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മനസ് തുറന്നത്.

‘ഞാന്‍ കലാഭവനില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവന്‍ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പില്‍ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോള്‍ നമ്മള്‍ പെണ്‍കുട്ടികള്‍ പറയുമായിരുന്നു അയാളെ കാണാന്‍ നല്ല ഭംഗി ഉണ്ടല്ലേ എന്ന്. ഹനീഫിക്കയെ പ്രേമിക്കാനൊക്കെ തോന്നിയിട്ടുണ്ട്,’ തെസ്‌നി ഖാന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago