Categories: Uncategorized

ഇത് മോഹന്‍ലാലിന്റെ പഴയ നായിക; പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

ഒരു കാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികമാരായി അഭിനയിച്ച നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2002 ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ നായികയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ നായിക കിരണ്‍ റാത്തോഡ് ആണിത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരണ്‍ റാത്തോഡിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് ആളെ മനസിലായില്ല. മോഡലിങ് മേഖലയില്‍ നിന്നാണ് കിരണ്‍ സിനിമയിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോഡിന്റെ ആദ്യ സിനിമ.

Kiran Rathod

ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോഡിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോഡ് അഭിനയിച്ചത്.

താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താണ്ഡവത്തില്‍ അന്ന് കണ്ട കിരണ്‍ റാത്തോഡ് അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പുതിയ ചിത്രങ്ങള്‍ കണ്ട് അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്.

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

23 hours ago