Categories: latest news

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു ബുദ്ധിമുട്ട് ആണെന്ന് ജേസണ്‍ സഞ്ജയ്. ചെറുപ്പം മുതല്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അതിന്റെ ഇരട്ടിയാണെന്നും ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ താന്‍ ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്നും ജേസണ്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണെന്ന് ചോദ്യത്തിനാണ് ജേസണ്‍ മറുപടി നല്‍കിയത്. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങളുടെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയിലാണ് അതൊരു ബുദ്ധിമുട്ടാണ്. ചെറുപ്പകാലം മുതല്‍ ഉണ്ട് പക്ഷേ ഇപ്പോള്‍ അതിന്റെ ഇരട്ടിയാണ്. എന്റെ എല്ലാ നീക്കങ്ങള്‍, ആക്ഷന്‍സ് എവിടെ പോയാലും ശ്രദ്ധിക്കും. ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കും ഇത് ചെയ്യാന്‍ പറ്റുമോ ശരിയായ സമയവും സാഹചര്യവുമാണോ എന്നൊക്കെ…ശരിയാണ് ബുദ്ധിമുട്ട് ഉണ്ട്. ആരോടും പരാതി പറയാനില്ല’, ജേസണ്‍ സഞ്ജയ് പറഞ്ഞു.

അതേസമയം, ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ ഇന്ന് തിയേറ്ററുകളില്‍ എത്തും. ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലര്‍ നിന്ന് തന്നെ വ്യക്തമാണ്. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ആക്ഷന്‍ ത്രില്ലറാകും ചിത്രം. സന്ദീഷ് കിഷന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.

ജോയൽ മാത്യൂസ്

Recent Posts

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

55 minutes ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

60 minutes ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

1 hour ago

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന…

1 hour ago