Categories: latest news

പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി; അഹാനയുടെ വിവാഹ ചടങ്ങിന് വിമര്‍ശനം

നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘അമ്മു- നിമ്മു’ കാര്‍ണിവല്‍ എന്ന പ്രീ- വെഡ്ഡിങ് ആഘോഷവുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്. പൊക്കം കുറഞ്ഞ ഡ്വാര്‍ഫിസമുള്ള മനുഷ്യരെ കൗതുകമുള്ള സൗന്ദര്യ വസ്തുക്കളാക്കിയെന്നും കോമാളികളാക്കിയെന്നുമാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

അവരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കിയെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ പറയുന്നു. ഇത്തരത്തില്‍ തന്റെ പോസ്റ്റിന് വന്ന ഒരു കമന്റിന് അഹാന തന്നെ മറുപടി നല്‍കിയിരുന്നു. ഒരു ഏജന്‍സി വഴിയാണ് ഇവരെ ബുക്ക് ചെയ്തതെന്നും ഉയരമോ ലിംഗഭേദമോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവരില്‍ തങ്ങളെല്ലാം സന്തുഷ്ടരായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അഹാന കുറിച്ചു.

‘പൊക്കം കുറഞ്ഞ ആളുകളെ വസ്തുവത്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ വലിയ അസ്വസ്ഥത തോന്നുന്നു’.- എന്നായിരുന്നു അഹാനയുടെ കാര്‍ണിവല്‍ പോസ്റ്റില്‍ വന്ന വിമര്‍ശന കമന്റ്.

‘ഒരു ഏജന്‍സി വഴിയാണ് ഞങ്ങള്‍ ജഗ്ഗ്‌ലര്‍മാരെയും കാര്‍ണിവല്‍ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രൊഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കില്‍ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങള്‍ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങള്‍ക്ക് ഒരു ഘടകമേ ആയിരുന്നില്ല.

പ്രൊഫഷണല്‍ കലാകാരന്മാരെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്, ഏജന്‍സി അവരുടെ പക്കലുള്ള ടീമിനെ അയച്ചു. അവിടെ എത്തിയതില്‍ അവര്‍ സന്തോഷവാന്മാരായിരുന്നു, ഞങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവര്‍ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല.

കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോള്‍, ഒബ്‌ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാന്‍ കരുതുന്നത്’.- അഹാന കുറിച്ചു. അതേസമയം, അഹാനയെ പിന്തുണച്ച് നിരവധി ആളുകളാണെത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

30 minutes ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

39 minutes ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

43 minutes ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

46 minutes ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

50 minutes ago

അതീവ സുന്ദരിയായി മമിത ബൈജു, സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…

7 hours ago