Categories: latest news

ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; പരാതിയുമായി അല്ലു സിരീഷ്

വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദത്തിനെതിരെ പൊലീസിനെ സമീപിച്ച് നടന്‍ അല്ലു സിരീഷ്. ഹൈദരാദാബ് ഷെയ്ഖാപേട്ടിലെ തന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ അര്‍ധ രാത്രി ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെതിരെയാണ് താരം പൊലീസിനെ സമീപിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് താരം സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരിച്ചു.

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ കൂടിയായ അല്ലു സിരീഷ് മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടനാണ്. എക്സിലൂടെയായിരുന്നു സിരീഷിന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ശബ്ദകോലാഹലത്തെ തുടര്‍ന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്.

അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം കാരണം തനിക്കും അയല്‍വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നാണ് താരം പറയുന്നത്. വയോധികരും കുട്ടികളുമുള്ള വീടുകളാണ് സമീപത്തുള്ളതെന്നും താരം പറയുന്നു. ഹൈദരാബാദ് പൊലീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഈ വിഷയത്തില്‍ താന്‍ ഫിലിം നഗര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നുവെന്നും താരം പറയുന്നു.

”ബഹുമാനപ്പെട്ട ഹൈദരാബാദ് പൊലീസിനോട്, ഞാന്‍ അപര്‍ണ വണ്‍,ഷെയ്ഖാപെട്ടിലെ താമസക്കാരനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനോഭ നഗറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നുണ്ടായിരുന്നു. അനുവദിച്ചിട്ടുള്ള ഡെസിബെലിനും മുകളില്‍ രാത്രി രണ്ട്-മൂന്ന് മണി വരേയും അത് നീണ്ടു പോകുന്നുണ്ട്. തുടര്‍ന്ന് ഞാന്‍ ഫിലിം നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു” താരം പറയുന്നു.

”ഗണേശ് നിമഞ്ജനം ആയതിനാല്‍ സെപ്റ്റംബര്‍ 25 വരെ സഹിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. ഫെസ്റ്റിവല്‍ കഴിഞ്ഞു. പക്ഷെ സംഗീതം അവസാനിക്കുന്നില്ല. ഒരുപാട് വയോധികരും കുട്ടികളും ജോലിക്ക് പോകുന്നവരും ഞങ്ങളുടെ പ്രദേശത്തുണ്ട്. അവര്‍ക്കത് ശല്യമുണ്ടാക്കുന്നുണ്ട്. മുമ്പും പലപ്പോഴായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ദയവ് ചെയ്ത് ഈ വിഷയത്തില്‍ ഇടപെടണം” എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago