Categories: latest news

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍ നിന്ന് മാറി, വിജയ്യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണിക്കാന്‍ തനിക്ക് ആ?ഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ ജേസണ്‍ സഞ്ജയ്. വിജയ്യിലെ നര്‍മവും കുട്ടിത്തവുമാണ് ഒരു സംവിധായകനെന്ന നിലയില്‍ തനിക്കേറ്റവും ഇഷ്ടമെന്നും ജേസണ്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ നര്‍മ്മബോധം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹം സ്വതന്ത്രമായി, തന്നെത്തന്നെയായി പെരുമാറുന്നതായി തോന്നും. വീട്ടില്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു വശം കണ്ടിട്ടുണ്ട്.

അദ്ദേഹത്തിനുള്ളിലെ ആ കുട്ടിത്തവും ഞാന്‍ കണ്ടിട്ടുണ്ട്. എപ്പോഴെങ്കിലും അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍, എന്റെ അച്ഛന്റെ ആ വശം ഞാന്‍ പുറത്തു കൊണ്ടുവരും’.- ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ സഞ്ജയ് പറഞ്ഞു.

വിജയ്യുടെ സമീപകാല സിനിമകളില്‍ കൂടുതലും മാസ് ആക്ഷനും നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളുമാണ് കാണാനാകുന്നതെന്നും ജേസണ്‍ ചൂണ്ടിക്കാട്ടി. പ്രേക്ഷകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ പൂര്‍ണമായി അവതരിപ്പിക്കാനുള്ള അവസരം വിജയ്ക്ക് അടുത്ത കാലത്ത് കുറവായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

അത്തരമൊരു അവസരം ലഭിച്ചാല്‍ വിജയ്യിലെ ആ വശം പുറത്തെടുക്കാനാണ് തന്റെ ശ്രമമെന്നും ജേസണ്‍ പറഞ്ഞു. അച്ഛനെ ഒരു സൂപ്പര്‍ താരമായി മാത്രം കാണുന്നതിനപ്പുറം, വീട്ടില്‍ കണ്ട വ്യക്തി എന്ന നിലയിലുള്ള അനുഭവവും തന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുണ്ട്. സംവിധായകനായുള്ള അരങ്ങേറ്റത്തിന് മുന്‍പ് മുത്തശ്ശന്‍ എസ്എ ചന്ദ്രശേഖര്‍ നല്‍കിയ ഉപദേശവും ജേസണ്‍ പങ്കുവച്ചു.

സെറ്റില്‍ എന്തെങ്കിലും കാര്യത്തില്‍ സംശയമോ രണ്ടാമതൊരു ചിന്തയോ ഉണ്ടായാലും അത് മറ്റുള്ളവരെ കാണിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എസ്എ ചന്ദ്രശേഖറിന്റെ പ്രവര്‍ത്തനശൈലിയും ജേസണ്‍ ഉദാഹരണമായി പറഞ്ഞു. ഒരു സിനിമയുടെ ആദ്യ പകുതിയില്‍ ചിത്രീകരണം നടത്തിയ ശേഷം രണ്ടാം പകുതിയില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നതിനായി അദ്ദേഹം പോയിരുന്ന കാലമുണ്ടായിരുന്നുവെന്നും ജേസണ്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

23 minutes ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

26 minutes ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

29 minutes ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

42 minutes ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

46 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

48 minutes ago