Categories: latest news

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇനിയൊരു കീമോതെറാപ്പിക്കുള്ള ശേഷി രേണുവിനില്ലെന്നും ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. നിരവധി പേര്‍ രേണുവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ആരോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ച് വരും എന്നാണ് ഏറ്റവുമൊടുവില്‍ നല്‍കിയ അഭിമുഖത്തിലും രേണു പറഞ്ഞിരുന്നത്.

ഇപ്പോഴിതാ രേണുവിന്റെ ആരോ?ഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണ് പിതാവ് തങ്കച്ചന്‍. രേണുവിന് ഇനി കീമോ ചെയ്യുന്നില്ലെന്നും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് വരികയാണെന്നും തങ്കച്ചന്‍ പറയുന്നു. ഇപ്പോള്‍ കുറവുണ്ട് രേണു നാളെ ഡിസ്ചാര്‍ജ് ആകും. ബാക്കിയുള്ള ചികിത്സകള്‍ ഡോക്ടമാര്‍ തീരുമാനിക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി. അഞ്ച് കീമോ തെറാപ്പികളാണ് രേണുവിന് ഇതുവരെ ചെയ്തത്. അഞ്ചാമത്തെ കീമോ കഴിഞ്ഞപ്പോഴേക്കും രേണു ശാരീരികമായി തളര്‍ന്നു. ഇനിയൊരു കീമോ അപകടകരമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ആണ്. അവസ്ഥ വളരെ മോശമാണെന്നാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. ഇന്ന് വൈകുന്നേരമാണ് ഞാന്‍ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാര്‍ത്ഥിക്കണമെന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്. അഞ്ചോളം കീമോകള്‍ അവള്‍ക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പച്ചവെള്ളം പോലും ഛര്‍ദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവള്‍ പത്ത് ദിവസം കിടന്ന് ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. വല്ലാതെ തളര്‍ന്ന് പോയി. ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ കൊണ്ട് പോയി. അതിന് മുമ്പ് ഹാലുസിനേഷന്‍ പോലെയൊന്ന് വന്നിരുന്നു. പക്ഷെ ഇപ്രാവശ്യം കൊണ്ട് പോയപ്പോള്‍ ഡോക്ടര്‍ അറിയിച്ചത് ഇനിയൊരു കീമോ രേണു താങ്ങില്ല. അത്രയും റിസ്‌ക് ആശുപത്രി അധികൃതര്‍ എടുക്കില്ലെന്നാണ്. രേണുവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കഴിഞ്ഞ ദിവസം രേണുവിന്റെ സുഹൃത്ത് ശാരിക സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

1 hour ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

1 hour ago

മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് മനോജ് കെ ജയന്‍.…

1 hour ago