Categories: latest news

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല എങ്കിലും, ഇപ്പോള്‍ ഓരോ ദിവസവും അഹാന കൃഷ്ണുടെയും നിമിഷ് രവിയുടെയും വിവാഹത്തിന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംഗീത് ചടങ്ങില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എല്ലാം ഉള്‍പ്പെടുത്തി ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തിയിരുന്നു. ആ വീഡിയോയ്ക്ക് ഇപ്പോള്‍ 3.2 മില്യണ്‍ വ്യൂസ് ആണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഇപ്പോഴും ആളുകള്‍ ഏറ്റെടുത്ത് കാണുന്ന വീഡിയോയ്ക്ക് ഒരുപാട് കമന്റുകളും വരുന്നുണ്ട്.

എല്ലാവരുടെയും കല്യാണത്തിന് ഡാന്‍സ് ചെയ്ത എനിക്ക്, സ്വന്തം കല്യാണത്തിന് ഡാന്‍സ് ചെയ്യുമ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. വര്‍ഷങ്ങളോളമുള്ള ആസൂത്രണവും, മാസങ്ങളോളമായുള്ള പ്രാക്ടീസിനുമൊക്കെ ഒടുവിലാണ് ഇത്രയും മികച്ച രീതിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ഇത്രയും മനോഹരമായ ഒരു പെര്‍ഫോമന്‍സ് നടത്താന്‍ കഴിഞ്ഞത് എന്നാണ് അഹാന കൃഷ്ണ പറഞ്ഞത്. റെഡ് തീം ആയിരുന്നു സംഗീത് ചടങ്ങി, ആ നിറത്തില്‍ എല്ലാവരും വിവിധ ഡിസൈനിലുള്ള ഡ്രസ്സുകള്‍ ധരിച്ച് അതീവ സുന്ദരികളും സുന്ദരന്മാരുമായിരുന്നു.

സംഗീതിന് ഏറ്റവും അധികം ശ്രദ്ധ നേടിയത് ദിയ കൃഷ്ണനാണ്. ഡ്രസ്സിങും സ്‌റ്റൈലിങും മാത്രമല്ല, ദിയയുടെ ഡാന്‍സും ഫോളോവേഴ്സിനെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷണീയമായിരുന്നു എന്നാണ് കമന്റുകള്‍. ദിയ തന്റെ കരിയര്‍ ആരംഭിച്ചത് തന്നെ ഡാന്‍സ് റീലുകളിലൂടെയാണ്. അശ്വിന്‍ – ദിയ പെയര്‍ ശ്രദ്ധ നേടിയതും അവരുടെ ഡാന്‍സ് റീല്‍ വൈറലായതിലൂടെയാണ്. വിവാഹത്തിന് ശേഷവും ഇരുവരും ഡാന്‍സ് റീലുകള്‍ സ്ഥിരം ചെയ്തിരുന്നു. എന്നാല്‍ അമ്മയായതിന് ശേഷം ദിയ ഒരു ചെറിയ സ്റ്റെപ്പ് പോലും വച്ചിരുന്നില്ല. അഹാനയുടെ പൂക്കള്‍ എന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി നടത്തിയ റീല്‍ വീഡിയോയില്‍ നിന്ന് പോലും ദിയ മാത്രം മാറി നിന്നു. അന്നും പലരും ദിയ എവിടെ, ദിയ മിസ്സിങ് എന്ന കമന്റ്സ് ഇട്ടിരുന്നു.

ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം ദിയ തന്റെ പ്രൈം ടൈമിലേക്ക് തിരിച്ചെത്തിയിരിക്കുന്ന. അഹാന കൃഷ്ണയുടെ സംഗീത് ചടങ്ങില്‍ മറ്റുള്ളവരെക്കാള്‍ എല്ലാം ശ്രദ്ധ നേടിയത് ദിയയുടെ ഡാന്‍സ് മൂവ് തന്നെയാണ്. ദിയ തന്റെ ഫുള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, ദിയയെ കണ്ടതാണ് സന്തോഷം, ദിയയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഇതിനോടകം മൂന്ന് മില്യണ്‍ കടന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റില്‍ ഭൂരിഭാഗവും ദിയയെ പ്രശംസിച്ചുകൊണ്ടാണ്. അതിനെല്ലാം അഹാന ലൈക്ക് അടിക്കുകയും ചെയ്യുന്നുണ്ട്. ആ കമന്റുകള്‍ തനിക്ക് നല്‍കിയ സന്തോഷത്തെ കുറിച്ച് ദിയയും പറയുന്നുണ്ട്. പ്രസവത്തിന് ശേഷമുള്ള എന്റെ ഈ ശരീര മാറ്റത്തോടെ, പഴയത് പോലെ എന്റെ നൃത്തത്തെ നിങ്ങളെല്ലാവരും പഴയത് പോലെ സ്വീകരിക്കും എന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല. കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും സന്തോഷം തോന്നി- ദിയ പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

1 hour ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

1 hour ago

മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് മനോജ് കെ ജയന്‍.…

1 hour ago